Strict Curbs will imply if terror attacks continues in J&K;says ArmyChief Bipin Rawat |KeralaKaumudi
Published at : October 24, 2021
ജമ്മുകശ്മീരില്‍ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സൈനിക മേധാവി ബിപിന്‍ റാവത്ത് . തീവ്രവാദി ആക്രമണം തുടര്‍ന്നാല്‍ കശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്ഥാന്‍ നിഴല്‍ യുദ്ധമാണ് നടത്തുന്നത്. കശ്മീരില്‍ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ജനങ്ങള്‍ക്ക് ആത്മധൈര്യം നല്‍കാനാണ് അമിത് ഷാ കശ്മീരിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുകയാണ്. . തീവ്രവാദ നീക്കത്തിനെതിരെ ശക്തമായ തിരിച്ചടി നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ സൈനിക വിന്യാസം കൂട്ടാനും നിര്‍ദ്ദേശിച്ചിരുന്നു. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ കണ്ടു.
ഭീകരരെ ഇറക്കി ഫുട്പാത്ത് കച്ചവടക്കാരനെ വരെ കൊന്ന് വീണ്ടും ചോരപ്പുഴ ഒഴുക്കുന്ന പാകിസ്ഥാന്റെ ഗൂഢ നീക്കത്തിന് തിരിച്ചടി നല്‍കാനുള്ള തന്ത്രം മെനയാനും ജനതയ്ക്ക് ആത്മധൈര്യം പകരുക എന്ന ഉദ്ദേശത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുകാശ്മീരില്‍.ഭീകരര്‍ അഴിഞ്ഞാടുന്നത് അനുവദിക്കില്ലെന്നും അവര്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സുരക്ഷാ അവലോകന യോഗത്തില്‍ അമിത് ഷാ പറഞ്ഞു.
#jammukashmir #Amithshah #nationalnews

Kerala Political newsMalayalam breaking newsKerala news